
പന്തളം കൊട്ടാരം കുടുംബാംഗം അംബ തമ്പുരാട്ടി അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടി(87) . സംസ്കാരം തിങ്കളാഴ്ച 11.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. പരേതരായ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകളാണ്. ഭർത്താവ് : കുന്നംകുളം ചിറളയം കൊട്ടാരത്തിൽ പരേതനായ മുരളീധര രാജ.
മക്കൾ : രാജേഷ് വർമ (റിട്ട. ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), രമേഷ് വർമ (ജോയിന്റ് സെക്രട്ടറി, പന്തളം കൊട്ടാരം നിർവാഹക സംഘം), ബ്രിജേഷ് വർമ (ചെന്നൈ). മരുമക്കൾ : ശ്രീകല (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ എംജി റോഡ് ശാഖ), ശ്രീജ (നവോദയ സ്കൂൾ, നേര്യമംഗലം), സുരഭി.
അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം 16 വരെ അടച്ചിടും. 17ന് രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം നട തുറക്കും. 14ന് വിഷുനാളിൽ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്താനിരുന്ന വിഷു ഉത്സവവും തിരുവാഭരണച്ചാർത്തും ഉണ്ടാകില്ല.