
എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ഫാനിൽ തൂങ്ങിയ നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിക്കുകയായിരുന്നു.
അമ്പിളി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ശ്രമിച്ചത്. 3 വർഷമായി മെഡിക്കൽ കോളജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)