
Live
ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലം; പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു
ചെന്നൈ ∙ രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. തുടർന്നു രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഈ ട്രെയിൻ കടന്നുപോയതിനുശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിടും.
Technology
രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം.
1910ൽ ബ്രിട്ടീഷുകാർ നിർമാണം തുടങ്ങിയ പഴയ പാമ്പൻ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റിൽ പാമ്പൻ–ധനുഷ്കോടി പാസഞ്ചർ ഒഴുകിപ്പോയ അപകടത്തിൽ 126 പേർ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂർണമായി നശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മെട്രോമാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനർനിർമിച്ചത്. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കാൻ ആരംഭിച്ചത്. പഴയ പാലത്തിൽ ലിഫ്റ്റ് സ്പാൻ രണ്ടായി വേർപെടുത്തി ഇരുവശത്തേക്കും ഉയർത്തുകയാണ് ചെയ്തിരുന്നതെങ്കിൽ ലിഫ്റ്റ് സ്പാൻ ലംബമായി ഉയർത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്.
ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. 72.5 മീറ്റർ നീളമുള്ള ലിഫ്റ്റ് സ്പാൻ 5 മിനിറ്റു കൊണ്ട് ഉയർത്താനാകും.
ശ്രീലങ്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി രാമേശ്വരത്തെത്തിയത്.
News +
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]