
തിരുവനന്തപുരം: 52ഗ്രാം എംഡിഎംഎയുമായി ആറ്റിങ്ങലിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ. റൂറൽ ഡാൻസാഫാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ലഹരിയുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈസമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് 52ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]