
പാലക്കാട്: പാലക്കാട് മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മുട്ടികുളങ്ങര പുത്തൻപീടിയെക്കൽ സകീർ ഹുസൈൻ- കദീജ ദമ്പതികളുടെ മകൻ ആഷിഫ് (18) ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കല്ലടിക്കോട് തത്രംകാവ് പാലത്തിനു സമീപം കാറുകളും സ്കൂട്ടറും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ആഷിഫ്. ഹാഷിം, ഫിദ എന്നിവർ സഹോദരങ്ങളാണ്.
പ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; 6 നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ നാളെ തീരുമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]