
നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണോ? വിപണിയിലെ അപകട സാദ്ധ്യതകൾ ഓർത്ത് മാറി നിൽക്കുന്നവരാണെങ്കിൽ ഇനി അതിനും വഴിയുണ്ട്. മാന്യമായ റിട്ടേണും, ആകർഷകമായ പലിശനിരക്കുള്ള സുരക്ഷിതമായ നിക്ഷേപപദ്ധതികളിൽ ധൈര്യപൂർവ്വം നിക്ഷേപം നടത്താം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം,വീട് നിർമ്മാണം, വിവാഹം, കാറ് സ്വന്തമാക്കൽ, യാത്രകൾ, വിരമിക്കൽ സമ്പാദ്യം അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സാമ്പത്തിക ആവശ്യങ്ങൾ പലതായിരിക്കും. ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്ലാനിങ്ങോടെ വേണം പണം നിക്ഷേപിക്കാൻ. ചിലർക്ക് രണ്ട് വർഷം വരെയുള്ള ഹ്രസ്വകാല പദ്ധതികളാണ് ആവശ്യമെങ്കിൽ മറ്റ് ചിലർക്ക് 10 വർഷമ അതിൽക്കൂടുതലോ ഉള്ള ദീർഘകാല നിക്ഷേപങ്ങളായിരിക്കും ആവശ്യം വരിക. 5 വർഷം വരെയുളള നിക്ഷേപ ഓപ്ഷനുകളുമുണ്ട്.
മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ എഫ്ഡികൾ പൊതുവെ ജനപ്രിയ നിക്ഷേപങ്ങൾ തന്നെയാണ്. 2022 മെയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തവണകളായി നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം, വിവിധ ബാങ്കുകളുടെ സ്ഥിരനിക്ഷേപ നിരക്കുകളും വർധിച്ചു. ചില ബാങ്കുകൾ നിലവിൽ എഉകളിൽ 8.5% വരെ റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്.നിങ്ങൾ ഒരു എഫ്ഡിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രമുഖ ബാങ്കുകൾ 2-3 വർഷത്തെ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് പരിശോധിച്ചുവേണം നിക്ഷേപം തുടങ്ങാൻ. റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന നിലയിലും, ഓഹരിവിപണിയിലെ പ്രകടനങ്ങൾ ബാധിക്കാത്തതിനാലും സ്ഥിരനിക്ഷേപങ്ങൾ, നിക്ഷേപകരുടെ ഇഷ്ട ചോയ്സുകളിലൊന്നാണ്.
പണപ്പെരുപ്പത്തിനൊപ്പം ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കെെയിലുള്ള പണം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിക്ഷേപങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക തന്നെ വേണം. കുട്ടികളുടെ സ്കൂൾ ഫീസിനായുള്ള പണം, അല്ലെങ്കിൽ ഒരു വീടിന്റെ ഡൗൺ പേയ്മെന്റ് നടത്തുക എന്നിങ്ങനെയുള്ള ഹ്രസ്വ-മധ്യകാല ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായുള്ള നിക്ഷേപമാണ് നോക്കുന്നതെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ അനുയോജ്യമായ ഒരു ഓപ്ഷനാണ്.
Last Updated Apr 5, 2024, 10:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]