
ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളാണ് ജയിൽ, എവിക്ഷൻ, ക്യാപ്റ്റൻസി നോമിനേഷനുകൾ. ഒരോ വാന്ത്യത്തിലും ആകും ഇത് നടക്കുക. ആ ആഴ്ചയിൽ ഓരോ മത്സരാർത്ഥികളും നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകൾ. അത്തരത്തില് ബിഗ് ബോസ് മലയാളം സീസൺ ആറിൽ പുതിയ ക്യാപ്റ്റനെ ഇന്ന് തെരഞ്ഞെടുത്തിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടിലെ അഞ്ചാമത്തെ ക്യാപ്റ്റനായാണ് ജാസ്മിൻ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം പവർ ടീം ടാസ്ക് നടന്നിരുന്നു. ഇതിൽ മൂന്ന് ടാസ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ഗബ്രിയും ടീമും ആണ് പുതിയ ആഴ്ചയിൽ പവർ ടീമാകുക. ഇവരിൽ നിന്നും ഒരാളാണ് ക്യാപ്റ്റൻ ആകേണ്ടത്. പവർ ടീമിന്റെ സംയുക്തമായ തീരുമാനമാണ്. എന്നാൽ യമുനയ്ക്ക് ക്യാപ്റ്റൻ ആകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞെങ്കിലും അത് നടക്കില്ലെന്ന് പറഞ്ഞ ജാസ്മിൻ, ഗബ്രി, ശ്രീരേഖ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചു. യമുന വലിയ രീതിയിൽ ഓരോ കാര്യങ്ങൾ എടുത്തിട്ട് എതിർത്തെങ്കിലും ശ്രമം വിഫലമായി. ഒടുവിൽ ജാസ്മിൻ ക്യാപ്റ്റൻ ആകുക ആയിരുന്നു. പിന്നാലെ ആണ് ജയിൽ നോമിനേഷൻ നടന്നത്.
ഇതിൽ നിലവിലെ പവർ ടീമിന്റെ തീരുമാനത്തിൽ ഗബ്രി ജയിലിലേക്ക് ഡയറക്ട് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഓരോരുത്തരും അവരവരുടേതായി നോമിനേഷൻ വോട്ടുകൾ രേഖപ്പെടുത്തുക ആയിരുന്നു. ഒടുവിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി നോറ ജയിലിലേക്ക് പോകുകയും ചെയ്തു. അതേസമയം, ബിഗ് ബോസ് വീട്ടിലേക്ക് വരും ദിവസങ്ങൾ വൈൽഡ് കാർഡുകൾ എൻട്രിയാകും. ഇതിന് ശേഷം വലിയൊരു മാറ്റത്തിനാകും ബിഗ് ബോസ് സീസൺ 6 വേദിയാകുക. ആരൊക്കെയാകും പുതിയ മത്സരാർത്ഥികൾ എന്നറിയാൻ കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
Last Updated Apr 5, 2024, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]