

പാനൂര്‍ ബോംബ് സ്ഫോടനം; നിര്‍ണായക തീരുമാനവുമായി കേരള പോലീസ്; സംസ്ഥാന വ്യാപകമായി പരിശോധന
തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്റെ നിര്‍ണായക നീക്കം.
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അടുത്തിരിക്കെ സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തും.
പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്റെ നിര്‍ണായക തീരുമാനം.
സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്കി.
14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]