
അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് റിക്റ്റർ സ്കേലിൽ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചു. ന്യൂ ജേഴ്സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ട്ങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചനത്തെ തുടർന്ന് ഭൂഗർഭ സബ്വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു.
Last Updated Apr 5, 2024, 8:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]