

ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍ ; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്ത് ; സൂക്ഷ്മ പരിശോധനയില്‍ ആകെ തള്ളിയത് 86 പത്രികകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സിഎസ്ഐ സഭാ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോണിന്റെ നാമനിർദ്ദേശ പത്രിക തള്ളി. പാലക്കാട് എ വിജയരാഘവന്റെ അപരന്റെ പത്രികയും തള്ളി. വടകര ലോക്സഭ മണ്ഡലത്തില്‍ കെ കെ ഷൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിലാണ് സൂക്ഷ്മപരിശോധനയിൽ ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോണിന്റെ പത്രിക തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഷെർളി പത്രിക നൽകിയത് വലിയ ചർച്ചയായിരുന്നു. ശശി തരൂരിന്റെ അപരൻ എസ് ശശിയുടെ പത്രിക സ്വീകരിച്ചു. ആറ്റിങ്ങലിൽ അഞ്ച് പത്രികകൾ തള്ളി. അടൂർ പ്രകാശിന്റെ അപരൻമാരായ പി എൽ പ്രകാശ്, എസ് പ്രകാശ് എന്നിവരുടെ പത്രികകൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവന്റെ അപരൻ എ വിജയരാഘവന്റെ പത്രികയും വേണ്ടെത്ര രേഖകകളില്ലാത്തതിനാലാണ് തള്ളിയത്. കാസർകോടും ഇടതുമുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണന്റെ അപരൻ ബാലകൃഷ്ണൻ ചെമ്മഞ്ചേരിയുടെ പത്രികയും തള്ളി.വടകരയിൽ കെ കെ ശൈലജയുടെ അപര ശൈലജയുടെ ഇനിഷ്യൽ വോട്ടർ പട്ടികയിൽ ഇല്ലെന്ന ആക്ഷേപം ഉന്നയിച്ചു. ഇനിഷ്യൽ കെ കെ ആണെന്ന് തെളിയിക്കുന്ന രേഖകൾ അപരയായ ശൈലജ ഹാജരാക്കി. ഇതോടെയാണ് പത്രിക സ്വീകരിച്ചത്. ഇതോടെ വടകരയില്‍ ഒരേ പേരിലുള്ള രണ്ടു പേരാണ് മത്സര രംഗത്തുണ്ടാകുക.
തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സുനിൽകുമാറിന്റെ അപരൻ സുനിൽകുമാറിന്റെ പത്രിക സ്വീകരിച്ചു. മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ട് അപരൻമാരുടെ പത്രികകളും സ്വീകരിച്ചു. ആലത്തൂരിൽ ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകൾ മാത്രമാണ് തള്ളിയത്. മലപ്പുറത്ത് ഒരു സ്വതന്ത്രസ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഇടുക്കിയിൽ ഡമ്മി സ്ഥാനാർത്ഥികളുൾപ്പടെ നാല് പേരുടെ പത്രിക തള്ളി. പൊന്നാനിയിൽ ഡെമ്മി സ്ഥാനാർത്ഥികളുടെ പത്രിക മാത്രമാണ് എറണാകുളത്ത് നാല് പത്രികകൾ തള്ളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടിയിൽ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ 12 പേർ രംഗത്തുണ്ട്.വയനാട് ലോക്സഭ മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു.വയനാട്ടില്‍ രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രിക ഒഴിവാക്കി. കൊല്ലത്ത് 12 പേരുടെ പത്രിക സ്വീകരിച്ചു. മൂന്നുപേരുടേത് തള്ളി. കോട്ടയത്ത് മൂന്നു പത്രിക തള്ളി. 14 പത്രിക സ്വീകരിച്ചു. കണ്ണൂരില്‍ 12 പേരുടെ പത്രിക സ്വീകരിച്ചു. 3പേരുടെ പത്രിക തള്ളി.