
കല്‍പ്പറ്റ: ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മേപ്പാടി പൊലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട ചേരില്‍ വീട്ടില്‍ മുഹമ്മദ് ഫെസ്ബില്‍ (33)ആണ് അറസ്റ്റിലായത്. നാട്ടിലേക്ക് തിരികെ വരുന്ന വഴി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം.
മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചു വരുന്ന പരാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞ് വച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ജാമ്യമെടുത്ത ശേഷം കോടതി നടപടികളില്‍ സഹകരിക്കാതെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതി സ്ഥിരമായി കോടതിയില്‍ എത്താതിരുന്നതോടെ മേപ്പാടി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫെസ്ബില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയിട്ടുണ്ടെന്ന ഇമിഗ്രേഷന്‍ വിങ്ങില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ ഫെസ്ബില്‍. നിലവില്‍ മറ്റൊരു കേസില്‍ കൂടി ഇയാള്‍ക്ക് വാറന്റ് ഉണ്ട്.
Last Updated Apr 5, 2024, 10:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]