

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്ജീവനക്കാരുമായി വാക്ക് തർക്കം ; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുറിച്ചി സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് .വി (37) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്ന് രാവിലെ ആറുമണിയോടുകൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്ജീവനക്കാരുമായി വാക്ക് തർക്കവും, പിടിവലി ഉണ്ടാവുകയും, ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല് ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതൽ പോലീസ് സ്ഥലത്തെത്തി കീഴ്പ്പെടുത്തുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ മാരായ റിൻസ് എം.തോമസ്, കുര്യൻ കെ.കെ, സിജു കെ.സൈമൺ, സി.പി.ഓ മാരായ രഞ്ജിത്ത്.ജി, തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]