
റിയാദ്: സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു. 582 കാറുകൾ പിടിച്ചെടുത്തതായും സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. റമദാൻ 17 മുതൽ 23 വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ ടാക്സികൾ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിെൻറയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെ ഗതാഗത അതോറിറ്റി നടത്തുന്ന തീവ്ര നിരീക്ഷണ കാമ്പയിെൻറ ഭാഗമായാണിത്.
വിമാനത്താവളങ്ങളിൽ നിയമാനുസൃത ഗതാഗത സൗകര്യം യാത്രക്കാർക്ക് ഒരുക്കുക, അനധികൃത ടാക്സികളെ ഒഴിവാക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു. വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. വാഹനം കണ്ടുകെട്ടുകയും ചെയ്യും.
Read Also –
ട്രാഫിക് പിഴകൾക്ക് വൻ ഇളവ്; ഏപ്രിൽ 18 വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്കൗണ്ട് നൽകി സൗദി
റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾക്ക് വലിയ തോതിൽ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക.
സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള പിഴകളെല്ലാം ആറ് മാസത്തിനുള്ളിൽ തന്നെ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം.
എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Last Updated Apr 5, 2024, 4:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]