
നിലവിൽ ബിഗ് ബോസ് മലയാളം സീസൺ ആറ് നടന്നു കൊണ്ടിരിക്കയാണ്. കഴിഞ്ഞ സീസണുകളിൽ നിന്നായി നിരവധി പേർ പ്രേക്ഷകരുടെ പ്രിയങ്കരർ ആയിട്ടുണ്ട്. അക്കൂട്ടത്തിൽ പലരും ബിഗ് ബോസ് കിരീടം ചൂടിയിട്ടുമുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായി വിജയി ആയ ആളാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തന്റേതായി നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത അഖിലിന്റെ ഒരു പോസ്റ്റിന് കഴിഞ്ഞ ദിവസം വന്നൊരു കമന്റും അതിന് കൊടുത്ത മറുപടിയും ശ്രദ്ധനേടുകയാണ്.
ബിഗ് ബോസുമായി ബന്ധപ്പെട്ട് ആയിരുന്നു കമന്റ്. “സീസൺ 5 എന്നാ മൂക്കില്ലാ രാജ്യത്തെ മുറി മുക്കൻ രായാവ്. ഏറ്റവും തല്ലി പൊളി ഓണ വില്ല് സീസൺ ആയത് കൊണ്ട് മാത്രം വിജയിച്ച മഹാനായ ഡയറക്ടർ”, എന്നാണ് ഒരാൾ കുറിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട അഖിൽ ഉടൻ തന്നെ മറുപടിയുമായി രംഗത്ത് എത്തി.
“സാരമില്ല..50ലക്ഷം രൂപയും 16ലക്ഷം വില വരുന്ന കാറും 100ദിവസത്തെ ശമ്പളവും അതിന് ശേഷം കഴിഞ്ഞ 2ദിവസം മുൻപ് വരെ ചെയ്ത ഉത്ഘടനവും ഉൾപ്പെടെ കാശ് വന്ന് വീണത് എന്റെ അക്കൗണ്ടിൽ അല്ലേ…മൂക്ക് മുറിഞ്ഞതോ നീണ്ടതോ ആയിക്കോട്ടെ…മോൻ പോയി അടുത്ത ആരുടെയെങ്കിലും പേജിൽ പോയി വേറെ കമന്റ് ഇടു..കുറെ കമന്റ് ഇടുമ്പോൾ ചോറ് തിന്നാനുള്ള മാർഗം ദൈവം കാണിച്ചു തരും”, എന്നായിരുന്നു അഖിൽ മാരാർ നൽകിയ മറുപടി. ഇതിന് കയ്യടിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
ഏറെ നെഗറ്റീവ്സുമായി ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ ആളായിരുന്നു അഖിൽ മാരാർ. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ നെഗറ്റീവിനെ പോസിറ്റീവ് ആക്കി, ഒട്ടനവധി പേരുടെ ഇഷ്ടവും അഖിൽ പിടിച്ചു പറ്റിയിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയൽ ആണ് അഖിൽ എന്നാണ് പ്രേക്ഷകർ പറഞ്ഞതും.
Last Updated Apr 5, 2024, 4:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]