

റമദാൻ പകർന്ന് നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി
സ്വന്തം ലേഖകൻ
കോട്ടയം :റമദാൻ പകർന്നു നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മസംസ്ക്കരണത്തിനു പുണ്യറമദാൻ ക്യാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാരെ ഭിന്നിപ്പിക്കാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമുദായം ജാഗ്രത പുലർത്തണമെന്നും പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുമായി ചേർന്ന് നിന്നുകൊണ്ട് യോജിച്ച പോരാട്ടത്തിന് ജമാ അത്ത് കൗൺസിൽ മുൻകൈ എടുക്കുമെന്നും റിലീഫ് വിതരണം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.ബി അമീൻഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, വി.ഒ അബുസാലി, . ടി.സി ഷാജി,എൻ.എ ഹബീബ്,റാഷി കുമ്മനം,നാസർ തുണ്ടിയിൽ,സുബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]