
ബിഗ് ബോസ് മലയാളം സീസൺ ആറ് ഇരുപത്തി ഏഴ് എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. ഇയാൾ തനിക്കെതിരെ സെക്ഷ്വൽ ഫസ്ട്രേഷൻ കാണിക്കുകയാണെന്ന് ഗബ്രി പറഞ്ഞത് വലിയ തോതിൽ ചർച്ചയായിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് നടന്ന കാര്യങ്ങളെ വീണ്ടും വീണ്ടും ചൂണ്ടിക്കാട്ടി വീണ്ടും ജാസ്മിനും ഗബ്രിയും ജിന്റോയെ ടാർഗെറ്റ് ചെയ്യുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് യമുന പറഞ്ഞ കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ കാണിക്കുന്നത്.
ജാന്മണി, അൻസിബ, ഋഷി എന്നിവരോടായി ലിവിംഗ് ഏരിയയിൽ ഇരുന്നാണ് യമുന സംസാരിക്കുന്നത്. ഒരാളെ പുറത്താക്കാൻ വേണ്ടി ഇല്ലാത്തത് പറയാൻ(സെക്ഷ്വൽ ഫസ്ട്രേഷൻ) പാടില്ലെന്ന് അൻസിബ പറയുന്നുണ്ട്. ഒരാളുടെ ലൈഫിനെ ഇല്ലാതാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അൻസിബ പറയുന്നുണ്ട്.
ജാസ്മിൻ ഇത്തരത്തിൽ വാക്കുപയോഗിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് യമുന പറയുന്നുണ്ട്. “അവളെ അയാൾ തൊട്ടിട്ട് പോലും ഇല്ല. നമ്മളാരും കണ്ടിട്ടുമില്ല. ആ വാക്ക് ഉപയോഗിച്ച് അയാളെ മാനസികമായി ഹരാസ് ചെയ്യുമ്പോൾ ഞാൻ ചോദിക്കുന്നത് 23 വയസായ ജാസ്മിൻ സെക്ഷ്വൽ ഫസ്ട്രേഷനെ കുറിച്ച് വളരെ കൃത്യമായി വിശദമായി അറിയാം. ഈ പെൺകുട്ടി ഗബ്രിയുമായി ഇവിടെ കാണിക്കുന്നത് സെക്ഷ്വൽ ഫസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണോ. എന്റെ ചോദ്യമാണത്. ഇരുവരും സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞ ആളാണ് ഞാൻ. അതിന് വേണ്ടി ഗബ്രിയെ അവൾ ഉപയോഗിക്കുക ആണോ”, എന്നാണ് യമുന പറയുന്നത്. പുറത്തിറങ്ങിയാൽ ഇവർക്ക് രണ്ട് പേർക്കും ജീവിതം ഉള്ളതാണെന്നും യമുന പറയുന്നു.
പെണ്ണിന് മാത്രം ഉയർന്ന അന്തസ് എന്ന് ചിന്തിക്കാൻ പാടില്ല. ആണിനും സെയിം അന്തസ്സാണ് എന്നാണ് അൻസിബ പറഞ്ഞത്. ഇക്കാര്യം എവിടെയെങ്കിലും തനിക്ക് സ്പേയ്സ് കിട്ടിയാൽ പറയുമെന്നും യമുന പറയുന്നുണ്ട്. എന്തായാലും ജിന്റോയ്ക്ക് എതിരായ ഗബ്രിയുടെ ആരോപണം വലിയ തോതിൽ വീടിനുള്ളിലും പുറത്തും ചർച്ച ആയിട്ടുണ്ട്.
Last Updated Apr 5, 2024, 9:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]