
ഷാർജ: റമദാനിൽ സംഭാവനകൾ അംഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസിന്റെ നിർദേശം. രാജ്യത്ത് നടക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
റമദാൻ മാസത്തിൽ സമൂഹത്തിന്റെ കാരുണ്യവും ഔദാര്യവും മുതലെടുത്ത് പണം സമ്പാദിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ടെന്നും ഈ പുണ്യ മാസത്തിൽ ഭിക്ഷാടനം പ്രത്യേകമായ പ്രശ്നമായി മാറുന്നുണ്ടെന്നും സുരക്ഷ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ഡോ.മുഹമ്മദ് ബാത്തി അൽ ഹജരി പറഞ്ഞു. രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുകയാണ്.
കാമ്പയിൻ ചെറിയ പെരുന്നാൾ ദിവസം വരെയും തുടരും. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികൾ തടയാനായി പള്ളികളുടെയും മറ്റും ഭാഗങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേണൽ അൽ ഹജരി വ്യക്തമാക്കി.
ഭിക്ഷാടനം ശ്രദ്ധയിൽപ്പെടുന്നവർ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. read more: 1500 റിയാൽ ശമ്പളവും ട്രിപ്പ് അലവൻസും, വിസക്കായി ഏജന്റ് വാങ്ങിയത് 1,30,000 രൂപ; പക്ഷേ പിന്നീട് നടന്നത് വൻ ചതി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]