
‘ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല, യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവ്വതം പോലെയാണ്’
തിരുവനന്തപുരം: കേരളത്തിലെ പുതുതലമുറയ്ക്ക് അപചയമുണ്ടായെന്നും സർക്കാർ നടപടിയെടുക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ചെറുപ്പക്കാർ അരക്ഷിതരാണ്. സ്റ്റാർട്ടപ്പുകൾകൊണ്ട് പുതുതലമുറയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. വാഗ്ദാനം നൽകിയാൽ മാത്രം പോരാ. അത് നടപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി കാർത്തികേയൻ അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]