
മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ പ്രതി 25 വർഷത്തിന് ശേഷം കോട്ടക്കലിൽ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി, മോഷണ കേസുകളിൽ പ്രതിയായിരുന്നു വെബ്ലി സലീം. ഇയാൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ ഉൾപ്പെട്ടിരുന്നു.
നിരന്തരം കേസുകള്‍ വന്നതോടെ ഇയാളെ പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാൾ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കളവ് കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ൽ നടന്ന ഈ കേസിൽ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതൽ ഇയാള്‍ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. വിധി വന്ന് 25 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രതി പിടിയിലാവുന്നത്. പന്നിയങ്കരയിൽ നിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Last Updated Mar 6, 2024, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]