
ദോഹ – സാമൂഹിക അതിർവരമ്പുകൾ വർധിക്കുന്ന വർത്തമാന കാലത്ത് സാമൂഹിക സഹവർത്തിതത്തിന്റെ നേർക്കാഴ്ചയായി ഡോക്യുമെന്ററി പ്രദർശനം. മാപ്പിളത്തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ വിശകലനം ചെയ്ത്കൊണ്ട് ഉത്തര കേരളത്തിന്റെ സാംസ്കാരിക പ്രക്രിയയെ അടയാളപ്പെടുത്തിയ ‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ പ്രവാസ ലോകത്തെ ആദ്യ പ്രദർശനം പ്രേക്ഷക പ്രശംസയുടെ നിറവിൽ ദോഹയിൽ നടന്നു. മാധ്യമ പ്രവർത്തകനായ അഷറഫ് തൂണേരി സംവിധാനം ചെയ്ത മുക്രി വിത്ത് ചാമുണ്ഡി ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ത്യൻ മീഡിയ ഫോറമാണ് ദോഹയിൽ സംഘടിപ്പിച്ചത്.
ഐ സി സി മുബൈഹാളിൽ പ്രേക്ഷകബാഹുല്യത്താൽ രണ്ടുതവണയാണ് ഡോക്യുമെൻറി പ്രദർശിപ്പിച്ചത്. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഡോക്യുമെന്ററി പ്രദർശനം ഉത്ഘാടനം ചെയ്തു. പ്രദർശനശേഷം നടന്ന ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഫൈസൽ ഹംസ അധ്യക്ഷതവഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഡോക്യു മെന്ററിക്ക് ശബ്ദം നൽകിയ ഡേവിഡ് കൂപ്പർ എന്നിവർ സംസാരിച്ചു. സംവിധായകൻ അഷറഫ് തൂണേരി പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
സമകാലിക ഇന്ത്യയിൽ സാംസ്കാരികമായ ഇടപെടലാണ് തന്റെ ഡോക്യുമെന്ററിയെന്നും. മുക്രി വിത്ത് ചാമുണ്ഡിക്ക് ലഭിച്ച സ്വീകാര്യത കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു വെന്നും സംവിധായകൻ അഷറഫ് തൂണേരി പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾ സംവിധായകൻ അഷ്റഫ് തൂണേരിക്ക് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ കെ.ഹുബൈബ് നന്ദിയും പറഞ്ഞു.ആർ ജെ തുഷാര അവതാരകയായിരുന്നു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി രതീഷ്, എക്സി: അംഗങ്ങളായ ഓമനക്കുട്ടൻ, അഹമ്മദ് കുട്ടി,ഷഫീക് ആലുങ്ങൽ,അപ്പുണ്ണി, നിസ, അൻവർപാലേരി എന്നിവർ നേതൃത്വം നൽകി.
ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോന്, സംവിധായകൻ അഷറഫ് തൂണേരി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്.
ദല്‍ഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്ത്തകന് മുജീബുര്‍റഹ്മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക മികവോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]