
തൃശൂർ: ചുണ്ടിൽ തുളച്ച് കയറിയ ചൂണ്ടക്കൊളുത്ത് മരച്ചില്ലയിൽ കുടുങ്ങി, മരണത്തോട് മല്ലടിച്ച കൊക്കിന് ഒടുവിൽ പുതുജീവൻ. തൃശൂർ ശക്തൻ മീൻ മാർക്കറ്റിന് സമീപമുള്ള മരത്തിന് മുകളിലാണ് ചൂണ്ടക്കൊളുത്തുമായി കൊക്ക് കുടുങ്ങിയത്. കൊക്കിന്റെ ചുണ്ടിൽ തുളച്ചു കയറിയ ചൂണ്ട കൊളുത്തു മരചില്ലയിൽ കുടുങ്ങിയ കൊക്ക് നൈലോൺ വള്ളിയിൽ തൂങ്ങി കിടക്കുകയായിരുന്നു.
മരത്തിൽ കൊക്ക് അവശനായി തൂങ്ങിക്കിടക്കുന്നത് കണ്ട മത്സ്യ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികൾ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്ത് എത്തി. സേനാംഗമായ ശ്രീ പ്രകാശ് മരത്തിനു മുകളിൽ കയറി അതിസാഹസികമായി കൊക്കിനെ താഴെ ഇറക്കുകയായിരുന്നു. കൊക്കിന്റെ ചുണ്ടിൽ നിന്ന് ചൂണ്ടക്കൊളുത്തും നൈലോൺ നൂലും നീക്കി പ്രാഥമിക ചികിത്സ നൽകിയതോടെ കൊക്ക് ഉഷാറായി പറന്ന് പോയി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ രഞ്ജിത്തിന്റെ നേതൃത്വതിൽ, സേനാംഗങ്ങളായ പ്രജീഷ്, സന്ദീപ്, സജീഷ്, ബിനോദ്, രാകേഷ് എന്നിവരാണ് കൊക്കിനെ രക്ഷിക്കാനായി എത്തിയ സംഘത്തിലുണ്ടായിരുന്നത്.
മറ്റൊരു സംഭവത്തിൽ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ച് വിട്ട പാമ്പിനെ പിടിച്ചുകൊണ്ട് വന്ന് തോളിലിട്ടായിരുന്നു യുവാവിന്റെ സാഹസം.
Last Updated Mar 6, 2024, 8:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]