

First Published Mar 6, 2024, 1:00 PM IST
മുംബൈ: തെലുങ്ക് സൂപ്പര്‍താരം രാം ചരണിനെതിരെ ഷാരൂഖ് ഖാന് നടത്തിയ ഇഡ്ഡലി വട പരാമര്‍ശം വന്‍ വിവാദമായി കത്തുന്നു. ആനന്ത് അംബാനി രാധിക മെര്‍ച്ചന്റ് പ്രീവെഡ്ഡിംഗ് പാര്‍ട്ടിയുടെ രണ്ടാം ദിവസമാണ് വിവാദ സംഭവം ഉണ്ടായിരിക്കുന്നത്.
സൽമാൻ, ഷാരൂഖ്, ആമിർ ബോളിവുഡിലെ മൂന്ന് ഖാൻമാരെ വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ ഒരുമിച്ച് എത്തിയ വേളയിലാണ് ഷാരൂഖ് തെലുങ്ക് സൂപ്പര്‍താരം രാം ചരണിനെ വേദിയിലേക്ക് വിളിച്ചത്. ലോക പ്രശസ്തമായ ആർആർആർ ഗാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മൂന്ന് ഖാന്മാരും നൃത്തം ചെയ്ത ശേഷം രാം ചരണിനെയും വേദിയിലേക്ക് വിളിച്ച് അവര്‍ ഒരുമിച്ച് ഗാനത്തിന്റെ ഹുക്ക് സ്റ്റെപ്പ് നടത്തി.
രാം ചരണിനെ വേദിയിലേക്ക് വിളിക്കുമ്പോഴാണ് മോശം പരാമര്‍ശം നടത്തിയത്. ‘ഇഡ്ഡലി, വട, രാംചരണ്‍ താങ്കള്‍ എവിടെയാണ്’ എന്നാണ് ഷാരൂഖ് ചോദിച്ചത്. ഇത് രാം ചരണിന്റെ മേയ്ക്കപ്പ് ആര്‍ടിസ്റ്റ് സേബ ഹസ്സൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ടതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. തമാശയായി കരുതി അപമാനിക്കുകയാണ് ഷാരൂഖ് ചെയ്തത് അതോടെ താന്‍ വേദി വിട്ടെന്ന് സെബ പറഞ്ഞു. എന്തായാലും വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്.
ബോളിവുഡിലെ ദക്ഷിണേന്ത്യക്കാരോടുള്ള പതിവ് വരേണ്യത പുറത്തുവന്നുവെന്നാണ് പലരും പ്രതികരിക്കുന്നത്. ദക്ഷിണേന്ത്യ എന്നാല്‍ ഇപ്പോഴും ചില തമിഴ് വാക്കുകളും പറയും. ശരിക്കും തെലുങ്കാണ് രാം ചരണിന്റെ മാതൃഭാഷ എന്ന് പോലും സൂപ്പര്‍താരത്തിന് അറിയില്ലെ എന്നാണ് വിമര്‍ശനം ഉയരുന്നത്.
ഹിന്ദി സിനിമ എല്ലായ്പ്പോഴും ദക്ഷിണേന്ത്യയെ വളരെ സ്റ്റീരിയോടൈപ്പായാണ് കാണിക്കാറുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ എല്ലാം അവര്‍ ‘മദ്രാസി’ എന്ന പദത്തിന് കീഴിലാണ് പലപ്പോഴും നിര്‍ത്തിയത്. 1968-ലെ പടോസൻ എന്ന സിനിമയിൽ കർണാടക സംഗീത അധ്യാപകനെന്ന നിലയിൽ മെഹമൂദ് ഒരു ദക്ഷിണേന്ത്യന്‍ ബ്രാഹ്മണനായി അഭിനയിച്ചിരുന്നു.
പിന്നീട് വളരെക്കാലം ദക്ഷിണേന്ത്യക്കാരുടെ വേഷം കോമഡിയാക്കി ആ രൂപത്തിലായിരുന്നു ഹിന്ദി സിനിമ അവതരിപ്പിച്ചത്. ഈ സ്റ്റീരിയോടൈപ്പ് വേഷത്തെ ‘തമാശ’യാക്കി പല ചിത്രത്തിലും കാണിച്ച് ബോളിവുഡ് പണം ഉണ്ടാക്കി. അതിന്റെ കൂടിയ രൂപമാണ് ഇപ്പോള്‍ കാണുന്നത് എന്നാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റില്‍ സംഭവം സംബന്ധിച്ച് വന്ന പ്രതികരണം.
അതേ സമയം ഷാരൂഖിന്റെ ദക്ഷിണേന്ത്യക്കാരെ മോശമാക്കിയുള്ള പരിപാടികള്‍ ആദ്യമല്ലെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. റാവണ്‍ എന്ന ചിത്രത്തില്‍ കരീനയുടെ കഥാപാത്രത്തിന്റെ സൃഷ്ടി തന്നെ അത്തരത്തിലാണ്. ഒപ്പം തന്നെ 2013ല്‍ മുംബൈ എക്സ്പ്രസ് ചിത്രത്തിലെ ലുങ്കി ഡാന്‍സ് രജനികാന്തിന് ആദരവ് എന്നൊക്കെ പറഞ്ഞാണ് ഇറക്കിയതെങ്കിലും ശരിക്കും ബോളിവുഡിന്റെ ദക്ഷിണേന്ത്യന്‍ സ്റ്റീരിയോടൈപ്പ് ചിന്ത ഊട്ടി ഉറപ്പിക്കുന്ന വരികളായിരുന്നു അതിന് എന്നും ചിലര്‍ ആരോപിക്കുന്നു.
അതേ സമയം പ്രിയദര്ശന്, സന്തോഷ് ശിവന്, കമല്ഹാസന് ഒടുവില്‍ അറ്റ്ലി എന്നിങ്ങനെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രതിഭകളുടെ ഒപ്പം പ്രവര്‍ത്തിച്ച ഷാരൂഖ് ഇത്തരം കാര്യങ്ങള്‍ തമാശയായി പറയുന്നത് മോശമാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. എന്തായാലും ഔദ്യോഗികമായി ഷാരൂഖിന്റെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും വന്നിട്ടില്ല.
Last Updated Mar 6, 2024, 1:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]