

പി സി.ജോർജ് ബി.ജെ.പി.ക്ക് ഭാരമാകുമോയെന്നു കാലം തെളിയിക്കട്ടെ . തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താല്‍ വയറുപൊട്ടും: പി.സി.ജോർജിനെതിരേ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
സ്വന്തം ലേഖകൻ
കോട്ടയം: പി.സി. ജോര്‍ജ് ബി.ജെ.പി.ക്ക് ഭാരമാകുമോയെന്നു കാലം തെളിയിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ .അപ്രസക്തനായ പി.സി. ജോര്‍ജിനെ പ്രശസ്തനാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഇടപെട്ടതിനാലാണ് തനിക്ക് പത്തനംതിട്ടയില്‍ സീറ്റു കിട്ടാതിരുന്നതെന്ന പി.സി.ജോർജിന്റെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം.
ഓരോരുത്തർക്കും അർഹതപ്പെട്ടതുണ്ട്, അർഹതയില്ലാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താല്‍ വയറുപൊട്ടുമെന്നല്ലാതെ ഒരു ഫലവുമുണ്ടാകില്ല. ആളെ വിട്ടേര്. വെള്ളാപ്പളളി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |