
ദോഹ- ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ബാലൻ നിര്യാതനായി. കണ്ണൂർ ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ (10) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
അൽ ഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജറായ ഷാജഹാൻ ആണ് പിതാവ്. മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ, ഷിയാൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]