
മ്യൂണിക്ക്: യൂറോ കപ്പിന് ഒരുങ്ങുകയാണ് ഫുട്ബോള്‍ ലോകം. ജര്‍മനി വേദിതാകുന്ന യൂറോ കപ്പിന് ജൂണ്‍ 14നാണ് കിക്കോഫ്. ജൂലൈ 14ന് ഫൈനല്‍. നിലവിലെ ചാംപ്യന്മാരായ ഇറ്റലി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, വന്‍ താരനിരയുമായെത്തുന്ന ഇംഗ്ലണ്ട്, ജര്‍മനി, സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെല്ലാം കിരീടം സാധ്യതകളുണ്ട്. 39 കാരനായ ക്രിസ്റ്റ്യാനോയുടെ അവസാന പ്രധാന ടൂര്‍ണമെന്റായിരിക്കുമെന്ന് കരുതുന്നവരുണ്ട്. കിരീട നേട്ടത്തോടെ അദ്ദേഹം വിരമിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിനിടെ പോര്‍ച്ചുഗലിന്റെ കിരീട സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഫ്രഞ്ച് താരം ഫ്രാങ്ക് ലെബോഫ്. 1998ല്‍ ഫ്രാന്‍സിനൊപ്പം ലോകകിരീടം നേടാന്‍ മുന്‍ ചെല്‍സി താരം കൂടിയായ ലെബോഫിന് സാധിച്ചിരുന്നു. റൊണാള്‍ഡോയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ലെബോഫ് വിശദീകരിക്കുന്നതിങ്ങനെ… ”യൂറോ കപ്പില്‍ കിരീടം നേടാന്‍ സാധ്യയുള്ള ടീമുകളില്‍ ഒന്നാണ് പോര്‍ച്ചുഗല്‍. പക്ഷേ, ക്രിസ്റ്റ്യാനോ കളിച്ചില്ലെങ്കില്‍ മാത്രമാണ് അവര്‍ കിരീടം നേടുക. ശരിയാണ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതിന് അദ്ദേഹത്തോടെ കടപ്പെട്ടിരിക്കുന്നു. പക്ഷേ എല്ലാവര്ക്കും ഒരു അവസാനമുണ്ട്. സൗദി ലീഗില്‍ നിന്ന് വിരമിക്കാന്‍ പോയതുകൊണ്ട് മാത്രം അദ്ദേഹം ഫുട്ബോളിന് വേണ്ടി ചെയ്തതൊന്നും മറക്കാനാവില്ല. താരങ്ങള്‍ അവരുടെ കരിയറിന്റെ അവസാനത്തില്‍ പണം സമ്പാദിക്കാന്‍ മറ്റു ലീഗുകളില്‍ പോകുന്നതില്‍ തെറ്റില്ല. ലയണല്‍ മെസിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. അവര്‍ ഉയര്‍ന്ന തലത്തില്‍ കളിക്കേണ്ടെന്ന് തീരുമാനിച്ചു. അതിനെ ബഹുമാനിക്കുന്നു. ഇരുവരും തമ്മിലുള്ള മത്സരം യഥാര്‍ത്ഥത്തില്‍ കായികരംഗത്തെ മികച്ചതാക്കി.” അദ്ദേഹം പറഞ്ഞു.
യൂറോയില്‍ യോഗ്യത റൗണ്ടില്‍ മികച്ച ഫോമിലായിരുന്നു ക്രിസ്റ്റിയാനോ. 10 യോഗ്യതാ മത്സരങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും താരം ഗോള്‍ നേടി. ഒമ്പത് ഗോളുകളാണ് താരത്തിന്റെ പേരില്‍. 2022 ലെ ലോകകപ്പില്‍ താരം ഒരിക്കല്‍ മാത്രമാണ് ഗോള്‍ നേടിയത്. വിരമിക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും ശക്തമായി തിരിച്ചുവരികയായിരുന്നു താരം.
Last Updated Mar 5, 2024, 8:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]