
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. വടുക്കേക്കാട് കല്ലര്‍ വട്ടം പാടം സ്വദേശി തൊഴുക്കാട്ടില്‍ ബാസിത്താണ് (34) ശനിയാഴ്ച വൈകിട്ട് മരിച്ചത്. ഒരാഴ്ച മുമ്പ് താമസ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ബാസിത്ത് ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Also –
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കി
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ മുബാറസിൽ ഹൃദയാഘാതം മൂലം മരിച്ച ബീഹാർ ഔറംഗബാദ് സ്വദേശി മുഹമ്മദ് തൗഫീഖിെൻറ (52) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മുബാറസിൽ ഖബറടക്കി. ഫെബ്രുവരി 21നാണ് മരിച്ചത്. കഴിഞ്ഞ 27 വർഷമായി മുബറസിലെ അൽ ജൗഹർ എന്ന സ്വദേശി കുടുംബത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഔറംഗബാദിലെ റാഫി ഗഞ്ച് എന്ന ഗ്രാമത്തിൽ ഭാര്യയും നാല് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരാളെ പോലെയാണ് അൽ ജൗഹർ കുടുംബം തൗഫീഖിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആ കുടുംബത്തിലെ അംഗങ്ങളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി മരണമെന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത മലയാളി സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും പറഞ്ഞു.
തൗഫീഖിെൻറ പാസ്പോർട്ട് സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം നടപടിക്രമങ്ങളിൽ തടസ്സം നേരിട്ടപ്പോൾ സുഹൃത്ത് നിസാം പന്മന അൽ ഹസ ഒ.ഐ.സി.സി നേതാക്കളുമായി ബന്ധപ്പെടുകയും സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളി റിയാദ് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ശരിയാക്കുകയുമായിരുന്നു. അൽജൗഹർ കുടുംബത്തിലെ നിരവധിയാളുകൾക്കൊപ്പം അൽ ഹസയിലെ സാമൂഹിക പ്രവർത്തകരായ പ്രസാദ് കരുനാഗപ്പള്ളി, ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, നൗഷാദ് താനൂർ, ഷമീർ പാറക്കൽ, നിസാം പന്മന എന്നിവരും തൗഫീഖിെൻറ നിരവധി സുഹൃത്തുക്കളും ഖബറടക്കൽ ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]