
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 62 വര്‍ഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെ (54) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (പോക്സോ) ശിക്ഷിച്ചത്.
ഇയാള്‍ 2018 മുതല്‍ കുട്ടിയെ പല ദിവസങ്ങളിലായി മൊബൈല്‍ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും കുട്ടിയുടെ അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലും ഇതിന് സമീപത്തായുള്ള വിറകുപുരയിലും വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ബാലികയുടെ പിതാവ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ സമയത്ത് സഹായിയായി വന്ന പ്രതി ആ സമയത്തും കുട്ടിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബന്ധുവീട്ടില്‍ താമസിക്കാന്‍ പോയ കുട്ടി വിവരങ്ങള്‍ ഇവരോട് പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബാലുശ്ശേരി പൊലീസില്‍ ബന്ധപ്പെടുകയും ചെയ്തു.
ബാലുശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. സുരേഷ് കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ കെ.വി. റസുല എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
Last Updated Mar 6, 2024, 1:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]