![](https://newskerala.net/wp-content/uploads/2025/02/elephant-4-_1200x630xt-1024x538.jpg)
പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റതായാണ് വിവരം. സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]