![](https://newskerala.net/wp-content/uploads/2025/02/railway.1.3127264.jpg)
മുംബയ്: കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ റെയില്‍വേക്കും നാല് സംസ്ഥാനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുള്ളതാണ് കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന്. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് റെയില്‍വേക്ക് പുറമേ പങ്കാളിത്തമുള്ളത്. അതേസമയം ലയനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നാല് സംസ്ഥാനങ്ങളുടേയും അനുമതി കൂടി ആവശ്യമാണ്.
ഗോവയും കര്‍ണാടകയും ലയനത്തിന് നേരത്തെ തന്നെ സമ്മതം അറിയിച്ചതാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്കും അനുകൂല നിലപാടാണ് ഉള്ളത്. അങ്ങനെ വരുമ്പോള്‍ ലയനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനി ആവശ്യമുള്ളത് കേരളത്തിന്റെ അനുമതിയാണ്. കൊങ്കണ്‍ റെയില്‍വേ മേഖലയില്‍ റെയില്‍വേ പദ്ധതികളോ വികസനമോ കാര്യമായി നടക്കുന്നില്ലെന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്. എന്നാല്‍ ലയനം യാഥാര്‍ത്ഥ്യമായാല്‍ ആധുനികവത്കരണത്തിന്റെ പാതയിലുള്ള റെയില്‍വേയുടെ മുന്നേറ്റത്തിന്റെ ഗുണം കൊങ്കണ്‍ മേഖലയ്ക്കും ലഭിക്കുമെന്നതാണ് നേട്ടം.
ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ട്രാക്ക് നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കുന്നതോടെ ഈ റൂട്ടില്‍ കൂടുതല്‍ ബജറ്റ് വിഹിതം ലഭിക്കും. നിലവില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഇല്ലെന്ന പരാതി വ്യാപകമാണ്. റെയില്‍വേയുടെ മറ്റ് റൂട്ടുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കും കൊങ്കണ്‍ മേഖലയില്‍ കൂടുതലാണ്. ലയനത്തോടെ ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വര്‍ഷത്തില്‍ രണ്ട് വ്യത്യസ്ത ടൈംടേബിള്‍ ഉള്ളതിനാല്‍ പൂര്‍ണശേഷിയില്‍ ഇതുവഴി ട്രെയിന്‍ ഗതാഗതം സാദ്ധ്യമായിട്ടില്ലെന്നും ചരക്ക് വണ്ടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. 1988ലാണ് നവി മുംബയ് ആസ്ഥാനമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 741 കിലോമീറ്ററാണ് ലൈനുകളുടെ ദൈര്‍ഘ്യം.