
.news-body p a {width: auto;float: none;}
ഭോപ്പാൽ: പതിവ് പരിശീലന പറക്കലിനിടെ മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 എന്ന യുദ്ധവിമാനം തകർന്നുവീണു. അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരെ സുരക്ഷിതമായി മാറ്റിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്.സാങ്കേതിക തകരാറ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം പരിശോധിക്കാനായി വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന നടത്തിയ നിർണായക ഓപ്പറേഷനുകളുടെയും ഭാഗമായ യുദ്ധവിമാനമാണ് മിറാഷ് 2000.
2019ലെ ബാലകോട്ട് വ്യോമാക്രമണത്തിലും മിറാഷ് 2000 ഉപയോഗിച്ചിരുന്നു. തകർന്ന വിമാനത്തിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]