
.news-body p a {width: auto;float: none;}
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലെത്താൻ പോകുകയാണ്. സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.
‘അക്കാലത്തൊക്കെ അഭ്യാസം കാണിക്കാനുള്ള ധൈര്യമുണ്ട്. സുരക്ഷയൊന്നും അത്രമാത്രം ഇല്ലെങ്കിലും എല്ലാ ചാട്ടവും ഓട്ടവുമൊക്കെ ഒറിജിനലാണ്. അതിൽ ഉപയോഗിച്ച വാളുകളൊക്കെ മെറ്റൽ തന്നെയാണ്. നല്ല ഭാരവും ഉണ്ട്. അതിൽ ചാടി വാൾ പിടിക്കുന്നൊരു രംഗമുണ്ട്. തെറിച്ചുപോകുന്ന വാൾ ചാടിപ്പിടിക്കണം. എല്ലാ പ്രാവശ്യവും ചാടുമ്പോൾ വാൾ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാൾ എന്റെ തുടയിൽ കുത്തിക്കയറി. നല്ലവണ്ണം മുറിഞ്ഞു. വേദനയെടുത്തു. ഷൂട്ടിംഗൊന്നും മുടങ്ങിയില്ല. പക്ഷേ ആ പരിക്ക് ഇപ്പോഴുമുണ്ട്. ഇതൊക്കെ ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെയല്ലേ നമ്മൾ വരുന്നത്.’- മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 1989ലാണ് ചിത്രം തീയേറ്ററിലെത്തിയത്. ഹിറ്റാവുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്ടൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.