![](https://newskerala.net/wp-content/uploads/2025/02/sanju-samson_1200x630xt-1024x538.jpg)
കൊച്ചി: പ്രസിദ്ധ എഴുത്തുകാരൻ ജി. ആർ ഇന്ദു ഗോപന്റെ തിരക്കഥയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാന് കച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, മലയാളിയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
അദ്ദേഹത്തെ കൂടാതെ പ്രശസ്ത നടിമാരായ ,മഞ്ജു വാര്യർ, മാല പാർവതി, സംവിധായകരായ ഡിജോ ജോസ് ആന്റണി, ജോഫിൻ ടി ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെ വി, ടിനു പാപ്പച്ചൻ, മഹേഷ് ഗോപാൽ,കൂടാതെ ടോവിനോ തോമസ്, പി സി വിഷ്ണുനാഥ്, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പല പ്രമുഖ വ്യക്തികളും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ അറിയിച്ചു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച പൊന്മാന് എന്ന ചിത്രം ജി. ആർ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനെ കൂടാതെ സജിൻ ഗോപു, ലിജോ മോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പരമ്പോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
2003 ന് ശേഷമുള്ള കാലഘട്ടത്തിൽ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോൾ ഒരു റിയൽ ട്രൂ സ്റ്റോറി എന്ന നിലയിൽ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അജേഷ് പി പി എന്ന കഥാപാത്രമായാണ് ബേസില്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. ബേസിലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമെന്ന് പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇതുവരെ അവതരിപ്പിച്ചവയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് ബേസിലും റിലീസിന് മുന്നോടിയായി പറഞ്ഞിരുന്നു. ഇന്ദുഗോപന്റെ രചനകളെ ആസ്പദമാക്കി ഇതുവരെ ഒരുങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചത് എന്നാണ് ഒരു കമന്റ്. സനു ജോണ്‍ വര്‍ഗീസിന്റെ ഛായാഗ്രഹണത്തിനും ജസ്റ്റിന് വര്‍ഗീസിന്റെ സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്.
ഒപ്പം ചിത്രത്തിന്റെ കുറഞ്ഞ ദൈര്‍ഘ്യവും പ്ലസ് ആയെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 7 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സജിന്‍ ഗോപുവിന്റെ പ്രകടനത്തിനും കൈയടി ലഭിക്കുന്നുണ്ട്.
യഥാർത്ഥ പി പി അജേഷിനെ തേടി സിനിമയിലെ പി പി അജേഷ്; വമ്പൻ സമ്മാനവുമായി ‘പൊൻമാനിലെ’ അജേഷ്
പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]