
.news-body p a {width: auto;float: none;}
കൊച്ചി: കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. ആർക്കും പരിക്കില്ല.
‘കത്തിക്കൊണ്ടിരിക്കുന്നത് കണ്ടാണ് ഞങ്ങൾ ഓടിവന്നത്. ഒരാൾ ഫയർഫോഴ്സിനെ വിളിച്ചു. ഇപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ട് അരമണിക്കൂറോളമായി. ജോലിക്കാർ അകത്തുണ്ടായിരുന്നു. അവർ എല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.’- ദൃക്സാക്ഷി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]