ടെഹ്റാൻ: രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണ നിമയത്തിനെതിരെ ഇറാനിൽ വീണ്ടും നഗ്ന പ്രതിഷേധം. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽ പൊലീസ് വാഹനത്തിന് മുകളിലാണ് നഗ്ന പ്രതിഷേധം അരങ്ങേറിയത്. പൂർണ നഗ്നയായ സ്ത്രീ നഗരത്തിൽ നിറുത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് മുകളിൽ കയറിയാണ് പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാണ്.
പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറി നിൽക്കുന്ന യുവതി പൊലീസുകാരെ വെല്ലുവിളിക്കുന്ന രംഗത്തോടെയാണ് വീഡിയാേ തുടങ്ങുന്നത്. തുടർന്ന് വിൻഡ് ഷീൽഡിൽ യുവതി ചാരിയിരിക്കുന്നതും കാണാം. യുവതിയെ വാഹനത്തിൽ നിന്ന് താഴെയിറക്കാൻ ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിട്ടും അവർ വഴങ്ങിയില്ല. ഇതിനിടെ ആയുധം എടുക്കാൻ ഒരുപൊലീസുകാരൻ വാഹനത്തിനുള്ളിലെത്തി. എന്നിട്ടും ഒരു കൂസലും കൂടാതെ പ്രതിഷേധം തുടർന്നു. നൂൽബന്ധം പോലും ഇല്ലാതെ നിൽക്കുന്നതിനാൽ യുവതിയെ അറസ്റ്റുചെയ്യായും പൊലീസുകാർ മുതിർന്നില്ല. ഒടുവിൽ യുവതിക്ക് എന്തുസംഭവിച്ചു എന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ച് നിവരധി പേർ രംഗത്തെത്തി.
ഇറാനിൽ സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങൾക്കെതിരെ നേരത്തേയും നഗ്നപ്രതിഷേധം പോലുള്ളവ അരങ്ങേറിയിരുന്നു. ടെഹ്റാൻ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കാമ്പസിലെത്തിയാണ് സദാചാര പൊലീസിന്റെ വസ്ത്രധാരണ നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ആഗോളതലത്തിൽ തന്നെ ചർച്ചയായി. യുവതിയെ പൊലീസ് അറസ്റ്റുചെയ്ത ജയിലിലടച്ചു എന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹിജാബ് ധരിക്കാത്തത് ചാേദ്യംചെയ്ത മതപുരോഹിതന്റെ തലപ്പാവ് അഴിച്ചുമാറ്റി അത് ഹിജാബിന് പകരമായി ധരിച്ച യുവതിടെ ദൃശ്യങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.