ദളപതി വിജയ്യെ നേരിട്ടുകണ്ട സന്തോഷം അദ്ദേഹത്തിന്റെ ആരാധകനും പാലക്കാട് മംഗലംഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. ചെന്നൈയിലെ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഉണ്ണിക്കണ്ണൻ വിജയ്യെ കണ്ടത്. പാലക്കാട് നിന്ന് കാൽനടയായിട്ടാണ് പ്രിയതാരത്തെ കാണാൻ ഇറങ്ങിയത്.
കഴുത്തിൽ വിജയ്യുടെ ഫോട്ടോ തൂക്കിക്കൊണ്ടായിരുന്നു യാത്ര ആരംഭിച്ചത്. 35 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് വിജയ്യെ കണ്ടത്. അദ്ദേഹം തന്നോട് സംസാരിച്ചു, ചേർത്തുപിടിച്ചു, ഭക്ഷണം നൽകിയെന്നൊക്കെ ഉണ്ണിക്കണ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഉണ്ണിക്കണ്ണനെ തേടി നടൻ ബാലയുടെ ഫോൺ കോളെത്തി.
താൻ ചെന്നൈയിലെ വീട്ടിലുണ്ടെന്നും ഒരു സമ്മാനം കരുതിവച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ബാല വിളിച്ചത്. ക്ഷണപ്രകാരം ഉണ്ണിക്കണ്ണൻ ബാലയുടെ വീട്ടിലെത്തി. അവിടെയെത്തിയതും വിജയ്യെ കണ്ട അനുഭവം അദ്ദേഹം ബാലയോട് പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നാലെ ബാലയുടെ സമ്മാനവും എത്തി. ഫാസ്റ്റ്ട്രാക്കിന്റെ വാച്ചായിരുന്നു ബാല ഉണ്ണിക്കണ്ണന് നൽകിയത്. ‘എന്റെ കുറേ അഭിമുഖങ്ങൾ ഉണ്ണിക്കണ്ണൻ കണ്ടിട്ടുണ്ട്. ഞാൻ എല്ലാവർക്കും വാച്ച് കൊടുക്കുന്നത് കണ്ട് ഉണ്ണിക്കണ്ണന് ഒരാഗ്രഹം. അപ്പോൾ ഞാനും എന്റെ പ്രിയപ്പെട്ട ഭാര്യയും പോയി വാങ്ങിയതാണ്. പുതിയ മോഡൽ വാച്ച്.’- എന്ന് പറഞ്ഞുകൊണ്ട് ബാല ഇത് ഉണ്ണിക്കണ്ണന്റെ കൈയിൽ കെട്ടിക്കൊടുത്തു. ഇതുകണ്ടതും, ‘ഞാൻ ആരാണ് ഏട്ടാ’ എന്ന് നിറകണ്ണുകളോടെ ഉണ്ണിക്കണ്ണൻ മറുപടി നൽകി.