
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സാധാരണക്കാരെ ആശങ്കയിലാക്കി സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 63,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,930 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,651 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.
ജനുവരി ഒന്നിന് ശേഷം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 6,040 രൂപയുടെ വർദ്ധനവാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആഗോള സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് സുരക്ഷിത മേഖലയായ സ്വർണത്തിലേക്കുളള നിക്ഷേപം വർദ്ധിച്ചത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ട്രംപിന്റെ നയങ്ങൾ ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും വിലയിരുത്തുന്നു. രൂപയുടെ മൂല്യമിടിവും സ്വർണ വിലയിൽ കുതിപ്പുണ്ടാക്കി. വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതും ഗുണമായി.
ഇന്നത്തെ വെളളിവില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാനത്ത് ഇന്ന് വെളളിവിലയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.