കുട്ടികളില്‍ കായിക ശക്തിയും കായിക ക്ഷമതയും കൈവരിക്കുന്നതിനായി നിരവധി മത്സരങ്ങളാണ് സ്കൂളുകളില്‍ അരങ്ങേറാറ്. നമ്മളോരോരുത്തരം പഠനകാലത്ത് ഇത്തരം നിരവധി മത്സരങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കായിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കണ്ട കാഴ്ചക്കാരെല്ലാം പറഞ്ഞത്, ‘ഇതെന്തേ അന്ന് നമുക്ക് തോന്നാതിരുന്നു’ എന്നായിരുന്നു. മത്സരത്തിനിടെ തോല്‍ക്കുമായിരുന്ന മത്സരം ബുദ്ധി ഉപയോഗിച്ച് കളിച്ച് ജയിച്ച ഒരു കുട്ടിയുടെ വീഡിയോയായിരുന്നു അത്.
‘ഈ വീഡിയോയില്‍ നിന്നും ഞാന്‍ നിരവധി കാര്യങ്ങൾ പഠിച്ചു’ എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു കായിക മത്സരത്തിന്റെതായിരുന്നു. മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് നീളത്തില്‍ നിരത്തി വച്ചിരിക്കുന്ന നാരങ്ങകൾ നിക്ഷേപിക്കണം. ഒരു സമയം ഒരു നാരങ്ങ മാത്രമേ എടുക്കാന്‍ പാടൊള്ളൂ എന്നാണ് കളിയിലെ നിയമം. മത്സരത്തിനായി ഒരുങ്ങി നില്ക്കുന്നവരില് ഒരാൾ മറ്റേയാളെക്കാൾ അല്പം ചെറുതാണ്.
Watch Video: സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഭാര്യയുടെ കൈ അറിയാതെ സ്രാവിന്റെ വായിലേക്ക്; വീഡിയോ പങ്കുവച്ച് ഭർത്താവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Watch Video: മരുമകളുടെ കൊലപാതകിയെ യുഎസ് കോടതി മുറിയിൽ ചവിട്ടിക്കൂട്ടി അമ്മാവന്; വീഡിയോ വൈറൽ
വിസില്‍ മുഴങ്ങി. ആദ്യത്തെ കുട്ടി പാത്രത്തിന് തൊട്ടടുത്തുള്ള നാരങ്ങ എടുത്ത് പാത്രത്തിലിട്ടു. രണ്ടാമത്തെ നാരങ്ങയും പാത്രത്തിലേക്കിട്ടു. ഈ സമയം രണ്ടാമത്തെ കുട്ടി ഏറ്റവും ദൂരെയുള്ള നാരങ്ങ എടുത്ത് പാത്രത്തിലിട്ടതേയുണ്ടായിരുന്നൊള്ളൂ. മത്സരം മുറുകുന്നതിന് അനുസരിച്ച് രണ്ടാമത്തെ കുട്ടിയ്ക്കായി കൈയടികൾ കൂടി. ഏറ്റവും ഒടുവിലായി ആദ്യ കുട്ടി ഏറ്റവും ദൂരെയുള്ള നാരങ്ങ എടുത്ത് കൊണ്ട് വരുന്നതിനിടെ രണ്ടാമത്തെ കുട്ടി പാത്രത്തിന് ഏറ്റവും അടുത്ത് വച്ചിരുന്ന നാരങ്ങ എടുത്ത് പാത്രത്തിലേക്ക് ഇട്ട് വിജയിയായി.
വീഡിയോ സമൂഹ മാധ്യമ ഉപോക്താക്കളെ ഏറെ സന്തോഷിപ്പിച്ചു. അവര്‍ വീഡിയോയില്‍ നിന്നും തങ്ങൾക്ക് ലഭിച്ച പാഠത്തെ കുറിച്ച് എഴുതാന്‍ മത്സരിച്ചു. ആദ്യമേ കഠിനാധ്വാനം ചെയ്താല്‍ ഭാവിയില്‍ അത്രയ്ക്ക് കഠിനാധ്വാനം ചെയ്യാതെ ജീവിക്കാമെന്നായിരുന്നു ഒരു കുറിപ്പ്. നിങ്ങൾ എങ്ങനെ തുടങ്ങുന്നു എന്നതിലല്ല നിങ്ങൾ എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് കാര്യമെന്ന് മറ്റൊരു കാഴ്ചക്കാരന് എഴുതി. നിങ്ങളുടെ ജോലിയെ മറ്റൊരാളുടെ ജോലിയോട് താരതമ്യം ചെയ്യരുത്. നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുകയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.
Watch Video: യുകെ സ്വദേശിയോട് ‘മോറോക്കോയിലേക്ക് പോകാന്‍’ യുവതി, അവരെക്കണ്ടാല്‍ ഇന്ത്യക്കാരിയെ പോലെന്ന് സോഷ്യൽ മീഡിയ, വീഡിയോ