ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്
നാഗ്പൂർ: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള അവസാന പടയൊരുക്കമെന്ന് വിശേഷിപ്പിക്കാവുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം.
രോഹിത്, കൊഹ്ലി, ബുംറ
ഇന്ത്യയുടെ സീനിയർ താരങ്ങളായ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും വിരാട് കൊഹ്ലിക്കും ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പര. ഇരുവരുടേയു പ്രകടനത്തിലേക്ക് തന്നെയാണ് ടീമാനേജ്മെന്റും ആരാധകരും ഉറ്റുനോക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം അനുസരിച്ചാകും ഏകദിനത്തിൽ ഇരുവരുടെ ഭാവിയെന്നാണ് വിലയിരുത്തലുകൾ.
യശ്വസി ജയ്സ്വാൾ ടീമിലുണ്ടെങ്കിലും ശുഭ്മാൻ ഗിൽ തന്നെയാകും ഇന്ന് രോഹിതിനൊപ്പം ഓപ്പണിംഗ് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.മധ്യനിരയിൽ ഇടം കൈയൻ ബാറ്ററുടെ കുറവ് നികത്താൻ കെ.എൽ രാഹുലിന് പകരം റിഷഭ് പന്ത് കളിച്ചേക്കാം. ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി താളം കണ്ടെത്തിയ മുഹമ്മദ് ഷമി 2023ലെ ലോകകപ്പിലെ മാസ്മരിക പ്രകടനത്തിന് ശേഷം ആദ്യമായാണ് അന്തരാഷ്ട്ര തലത്തിൽ ഏകദിനം കളിക്കുന്നത്.ബുംറയുടെ അഭാവത്തി ബൗളംഗ് ഡിപ്പാർട്ട്മെന്റെന്റിനെ നയിക്കേണ്ടത് ഷമിയാണ്. ബുറയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയ ശേഷം ബി.സി.സി.ഐ പുറത്തുവിട്ട ഇന്ത്യൻ ടീമിന്റെ ലിസ്റ്റിൽ നിന്ന് ബുംറയുടെ പേര് ഒഴിവാക്കിയിരുന്നു. നേരത്തേ അവസാന ഏകദിത്തിനുള്ള ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ബംഗളൂരുവിൽ നടത്തുന്ന സ്കാനിംഗിന്റെ റിപ്പോർട്ട് അനുസരിച്ചാകും ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ ബുംറയ്ക്ക് കളിക്കാനാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താനാകൂ. നിലവി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ബുംറ. അതേസമയം വലിയ ഔട്ട് ഫീൽഡും ടേണിംഗുള്ള പിച്ചുമുള്ള നാഗ്പൂരിൽ ഇന്ത്യ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്.
റൂട്ട് തിരിച്ചെത്തി
ഇന്നത്തെ മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് ഇന്നലെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. 2023ൽ ഇന്ത്യ വേദിയായ ലോകകപ്പിന് ശേഷം സൂപ്പർ താരം ജോ റൂട്ട് ആദ്യമായി ഇംഗ്ലണ്ട് ഏകദി ടീമിൽ കളിക്കാനിറങ്ങുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. ജോസ് ബട്ട്ലറുുടെ നേതൃത്വത്തലുള്ള ഇംഗ്ലണ്ടിന് ട്വന്റി-20 പരമ്പരയിലെ തോൽവിക്ക് കൂടി പകരം വീട്ടേണ്ടതുണ്ട്. മാർക്ക് വുഡ്ഡിന് വിശ്രമം അനുവദിച്ച് പകരം സാഖ്വിബ് മഹമ്മൂദായിരിക്കും അർച്ചർക്കും കാർസിനുമൊപ്പം പേസ് ബൗളിംഗ് കൈകാര്യം ചെയ്യുക. ആദിൽ റഷീദിനൊപ്പം പാർട്ട ടൈം സ്പിന്നർമാരായി റൂട്ട്, ലിംവിംഗ്സറ്റൺ,ബെഥേൽ എന്നിവരേയും ഇംഗ്ലണ്ടിന് ഉപയോഗപ്പെടുത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടീം
ഇന്ത്യ: രോഹിത്, ഗിൽ,കൊഹ്ലി,ശ്രേയസ്,രാഹുൽ/പന്ത്,ഹാർദിക്, ജഡേജ/അക്ഷർ/സുന്ദർ (ഇവരിൽ 2പേർ) ,കുൽദീപ്.,അർഷ്ദീപ്,ഷമി
ഇംഗ്ലണ്ട്: ഡക്കറ്റ്,സാൾട്ട്,റൂട്ട്,ബ്രൂക്ക്,ബട്ട്ലർ,ലിവിംഗ്സ്റ്റൺ,ബെഥേൽ,കാർസ്,ആർച്ചർ,റഷീദ്, മഹമ്മൂദ്.
ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകൾ, സ്പോർട്സ് 18, ഹോട്ട്സ്റ്റാർ.