കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി കണ്ടെത്തിയതല്ലേയെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലും വിഷയം നിലനിൽക്കുന്നതിനാൽ ജുഡീഷ്യൽ കമ്മീഷന്റെ സാധുതയെന്താണ് എന്നാണ് കോടതി പ്രകടിപ്പിച്ച സംശയം.
തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു, പൊലീസിൽ കീഴടങ്ങി
എന്നാൽ മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്നാണ് സർക്കാർ മറുപടി നൽകിയത്. ഹർജിയിൽ ഇന്നും വാദം തുടരും. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീർപ്പ് ഇന്നുണ്ടാകുമോയെന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]