
ദുബായ്- കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം (ഇരുപത്തിരണ്ട് ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് നായയെ കാണാതായത്.
പെറ്റ് റീലൊക്കേഷന് കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് നായയെ കാണാതായത്. പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അല്‍ ഗര്ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ (കമ്മ്യൂണിറ്റി 214) ശനിയാഴ്ച വെകുന്നേരം 6.40 നാണ് നായയെ അവസാനമായി കണ്ടത്.
ഉടമയും കുടുംബവും ‘കഡില്‍സ്’ എന്ന നായയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഒരു ലക്ഷം ദിര്‍ഹം (22,61,680 ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്. നായയെ തിരികെ നല്കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]