
മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്. വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ വിഎസിന് കോടതി നോട്ടിസ് അയച്ചു. തൃശൂർ വിജിലൻസ് കോടതിയാണ് നോട്ടിസ് അയച്ചത്. ( microfinance case vellappally natesan gets clean chit )
പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തത്.
എൻഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലൻലസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
Story Highlights: microfinance case vellappally natesan gets clean chit
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]