
ന്യൂഡൽഹി – വാരാണസിയിലെ ഗ്യാൻവാപി പള്ളി, മഥുര ഈദ്ഗാഹ് മസ്ജിദ് എന്നിവയ്ക്കായുള്ള ഹിന്ദുത്വശക്തികളുടെ മുറവിളികൾക്കിടെ വിവാദങ്ങളിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി.
കഴിഞ്ഞത് കഴിഞ്ഞെന്നും, ഇനി ഒരൊറ്റ പള്ളിയും മുസ്ലിംകൾ വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും ഉവൈസി വ്യക്തമാക്കി. ഗ്യാൻവാപി വിഷയത്തിൽ അനുരഞ്ജനത്തിനുള്ള സാധ്യകളെല്ലാം തള്ളിക്കളഞ്ഞ അദ്ദേഹം, മതി, ഇനി ഒരു മസ്ജിദും ഞങ്ങൾ വിട്ടുകൊടുക്കില്ലെന്നും ഇതിവിടെ അവസാനിക്കാൻ പോകുന്നില്ലെന്നും വ്യക്തമാക്കി. നിയമപരമായി ഞങ്ങൾ പോരാടും. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയിൽ കാണിച്ചോളാം. ഗ്യാൻവാപിയിൽ ഞങ്ങൾ നമസ്കാരം തുടർന്നുവരുന്നതാണ്. ബാബരി മസ്ജിദ് കേസിൽ അവിടെ നമസ്കാരമൊന്നും നടക്കുന്നില്ലെന്നായിരുന്നല്ലോ വാദം. എന്നാൽ, ഇവിടെ നിരന്തരമായി പ്രാർത്ഥന നടക്കുന്നുണ്ട്. 1993 തൊട്ട് ഒരു പൂജയും അവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്യാൻവാപി പള്ളിക്കു താഴെ ഹിന്ദു നിർമിതികൾ കണ്ടെത്തിയെന്ന റിപോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാളെ രാഷ്ട്രപതി ഭവന്റെ താഴെ കുഴിച്ചുനോക്കിയാൽ എന്തെങ്കിലും കിട്ടും. നൂറുവർഷക്കാലമായി നമസ്കാരം നടന്നുവരുന്ന സ്ഥലമാണിത്. ഞങ്ങൾ കോടതിയിൽ നിയമയുദ്ധം നടത്തിക്കൊള്ളാം. മറുവിഭാഗം ഡിസംബർ ആറ് ആവർത്തിക്കാനാണ് നോക്കുന്നതെങ്കിൽ നമുക്കു കാണാം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഞങ്ങൾ ഒരിക്കൽ വഞ്ചിക്കപ്പെട്ടതാണ്. ഇനിയും വഞ്ചനയ്ക്കിരയാകാനില്ലല്ലെന്നും ഉവൈസി ഓർമിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ മുസ്ലിംകൾക്ക് ഒരു പ്രതീക്ഷയുമില്ല. ഒരു പ്രത്യേക വിഭാഗക്കാർക്കു മാത്രമായാണ് പ്രധാനമന്ത്രി തന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതെന്നും അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഗ്യാൻവാപി, മഥുര പള്ളികൾ മുസ്ലിംകൾ വിട്ടുനൽകിയാൽ ഇനിയൊരു പള്ളിക്കു വേണ്ടിയും അവകാശവാദവുമായി ഹിന്ദുക്കൾ വരില്ലെന്നും മറ്റുള്ളതെല്ലാം മറക്കാൻ തയ്യാറാണെന്നും രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്ദേവ് ഗിരി മഹാരാജ് പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് അസദുദ്ദീൻ ഉവൈസി ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]