

കേരള ജനപക്ഷം പാർട്ടി – ബിജെപി ഔദ്യോഗിക ലയനം 13 ന് തിരുവനന്തപുരത്ത് – പി.സി ജോർജ്
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ അംഗത്വം നൽകുമെന്നും, കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പി.സി ജോർജ് അറിയിച്ചു.
കേരള ജനപക്ഷം പാർട്ടി പിരിച്ചുവിട്ടു, ബിജെപിയിൽ ലയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
13-ാം തീയതി മുതൽ നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറുമെന്നും പിസി ജോർജ് പറഞ്ഞു.
ജനപക്ഷം പാർട്ടിയിൽ ഒരാൾ പോലും ബിജെപി ലേക്കുള്ള ലയന തീരുമാനത്തെ എതിർത്തില്ല. എല്ലാവരും സന്തോഷത്തോടെയാണ് തീരുമാനം സ്വീകരിച്ചതെന്നും പറഞ്ഞ പി.സി, ഈ തീരുമാനത്തോടെ പ്രവർത്തകർക്ക് സുരക്ഷിതത്വബോധണ്ടായെന്നും ചൂണ്ടിക്കാട്ടി.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരാൻ ഈ തീരുമാനത്തോടെ കഴിയുമെന്നാണ് കരുതുന്നത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ താൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും.
കേരളത്തിൽ, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 5 സീറ്റ് കിട്ടുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും പി.സി ജോർജ് ആവർത്തിച്ചു..
വരും ദിവസങ്ങളിൽ ഇടതു- വലത് മുന്നണികളിൽ നിന്ന് ബിജെപിയിലേക്ക് വരുന്നവരുടെ ഒഴുക്ക് ഉണ്ടാകും. അത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും പി.സി ജോർജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]