

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തു ; രണ്ടര വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ എം വി ഡിയുടെ നോട്ടീസ്, ഫൈൻ അടയ്ക്കാൻ നിര്‍ദേശം
സ്വന്തം ലേഖകൻ
കൊല്ലം: രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ഫൈൻ അടയ്ക്കാൻ നോട്ടീസ്.
ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേല്‍ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്. 3,500 രൂപ പെറ്റിയടക്കാനാണ് നിർദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊട്ടാരക്കരയില്‍വച്ച് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തെന്നാണ് നോട്ടീസില്‍ പറയുന്നത്. വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്കാനുണ്ടെങ്കില് പതിനഞ്ച് ദിവസത്തിനകം കൊല്ലം മിനി സിവില്‍ സ്റ്റേഷനിലുള്ള എം വി ഡി ഓഫീസില്‍ എത്തണമെന്നാണ് പറയുന്നത്.
ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കുര്യന് മുമ്പ് ഇരുചക്ര വാഹനമുണ്ടായിരുന്നു. വണ്ടി ഓടിക്കാൻ സാധിക്കാതെ വന്നതോടെ പതിനഞ്ച് വർഷം മുമ്പ് ഇത് ആർക്കോ നല്‍കിയെന്ന് മാത്രമേ വീട്ടുകാർക്ക് അറിയൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]