തിരുവനന്തപുരം: 17 ടീമുകൾ മത്സരിച്ച ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയ വേദിയിലെ പ്രകടനങ്ങളെ രണ്ടു വാക്കുകളിൽ ചുരുക്കാം…വാചാലം…സമകാലികം. കാലിക പ്രസക്തങ്ങളായ വിഷയങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു വേദി.
ഷിരൂരിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട അർജുന്റെ കഥയും രക്ഷാ പ്രവർത്തനങ്ങളും, വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം, കോൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം, ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ജോയിയുടെ കഥ, ആമസോൺ കാടുകളിൽ പെട്ട കുട്ടികൾ, കുറുവാ സംഘം..മോഷണം, ആലത്തൂരിലെ ബസ് അപകടം, സ്ത്രീ സ്വാതന്ത്ര്യം, സവർണ മേധാവിത്വവും അവർണ ചൂഷണവും വർത്തമാന കാലത്തിലും തുടങ്ങിയ എണ്ണം പറഞ്ഞ വിഷയങ്ങളാണ് കുട്ടികൾ വേദിയിലെത്തിച്ചത്.
ഡോക്ടറുടെ കൊലപാതകവും, വയനാട് ദുരന്ത കഥയും, അർജുൻ സംഭവവുമെല്ലാം നിറഞ്ഞ കൈയടികൾ നേടി. മാസങ്ങൾ നീണ്ടപരിശീലനത്തിനൊടുവിലാണ് പിഴവേതുമില്ലാതെ കൗമാരക്കാർ മൂകാഭിനയ വേദിയൽ പറയേണ്ടതെല്ലാം ഒരക്ഷരംപോലും ഉരിയാാതെ സദസിനോടും ലോകത്തോടും വിളിച്ചു പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]