
.news-body p a {width: auto;float: none;}
ഹൈസ്കൂള്‍ വിഭാഗം അറബിക് സംഘഗാനം എ ഗ്രേഡ് നേടിയ മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ നുഹ സജീറും സംഘവും അദ്ധ്യാപകര്‍ക്കൊപ്പം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ ഇരുളടഞ്ഞ കാഴ്ചകള്‍ കേള്‍വിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടാണ് ഹൈസ്കൂള്‍ വിഭാഗം അറബിക് സംഘഗാനം വേദിയില്‍ അരങ്ങേറിയത്.
മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ നുഹ സജീറും സംഘവുമാണ് ആലപിച്ചത്.
പ്രകൃതിയില്‍ മനുഷ്യന്റെ അനിയന്ത്രിത ഇടപെടലുകള്‍ക്കെതിരെയുള്ള പ്രധിഷേധം കൂടിയായിരുന്നു ഈ സംഘഗാനം. നേരം ഇരുട്ടി വെളുത്തപ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ നൊമ്പരവും ഈ ദുരിതബാധിതരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ സാമൂഹിക ബാധ്യതയും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു കവിതയിലെ വരികൾ ഗാന രചയിതാവും സ്കൂളിലെ ഹയര്‍ സെക്കഡറി വിഭാഗം അധ്യാപകനുമായ നസീര്‍ ചെറുവാടിയുടെ തൂലികയില്‍ വിരിഞ്ഞ വരികള്‍ക്ക് സംഗീത സംവിധായകനും സ്കൂളിലെ സംഗീത അധ്യാപകനുമായ ഹകീം പുല്‍പ്പറ്റയാണ് ഈണവും പരിശീലനവും നല്‍കിയത്. പാശ്ചാത്യ സംഗീതവും കര്‍ണാട്ടിക് സംഗീതവും സമന്വയിപ്പിച്ചു കൊണ്ടുള്ള അവതരണം വേദിയില്‍ നിറഞ്ഞ കൈയടി നേടി.
നുഹ സജീറും കൂട്ടുകാരായ ഫൈഹ,നസാനിന്,നിദ ഷെറിന്,ഫെല്ല,അയാന റഹ്മാന്,ഫഹ്മിത എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]