
.news-body p a {width: auto;float: none;}
റായ്പൂർ: ഛത്തീസ്ഡഗിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. ബിജാപൂരിൽ ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജവാന്മാർ സഞ്ചരിക്കുകയായിരുന്ന സ്കോർപിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്നുച്ചയ്ക്ക് 2.15ഓടെ ബസ്റ്റർ മേഖലയിലെ കുത്രുവിലാണ് സംഭവം നടന്നത്.
ഇന്നുരാവിലെ ഛത്തീസ്ഗഡിലെ അബുജ്മദിൽ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനാംഗങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാർ മടങ്ങവേയായിരുന്നു മാവോയിസ്റ്റ് ആക്രമണം. ജില്ലാ റിസർവ് ഗാർഡിലെ എട്ട് ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]