
.news-body p a {width: auto;float: none;}
തിരുവനന്തപുരം: രാവിലെ മുതൽ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കിടെയും അരങ്ങിൽ കഥകളി ആടിത്തിമിർത്ത് ഗൗരി നന്ദന. തെല്ലും തെറ്റോ പിഴവോ വരുത്താതെ കയ്യടി എറ്റുവാങ്ങി. പക്ഷ, തിരശീല വീണതോടെ ഗൗരിയും വീണു. ഇതൊന്നുമറിയാതെ കോട്ടൺ ഹിൽ സ്കൂളിലെ പരിപാടി കാണാനിരുന്നവരെല്ലാം കയ്യടിച്ചു. 922-ാം നമ്പറിലെത്തിയ കാർമൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഗൗരിക്ക് എ ഗ്രേഡും ലഭിച്ചു.
ഇത് രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഗൗരി കുഴഞ്ഞുവീഴുന്നത്. കുട്ടിക്കാലം മുതലേ ആസ്ത്മയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ജില്ലാ കലോത്സവം ഉൾപ്പെടെ പങ്കെടുത്ത വേദികളിൽ നിന്നെല്ലാം ആരോഗ്യ പ്രശ്നങ്ങളോടെയാണ് ഗൗരി മടങ്ങിയിട്ടുള്ളത്. ഇന്ന് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയിട്ടും ഗൗരി വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആരാേഗ്യപ്രശ്നങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ അടുത്ത മത്സര ഇനമായ വൃന്ദവാദ്യത്തിൽ പങ്കെടുക്കാനായി വഞ്ചിയൂർ സ്കൂളിലേക്ക് പോയി.
സിനിമാ സീരിയൻ നടനായ അച്ഛൻ ദിലീപിന്റെയും ഡാൻസ് ടീച്ചറായ അമ്മ നിതാ ദിലീപിന്റെയും കഴിവുകളെല്ലാം മകൾക്കും ലഭിച്ചിട്ടുണ്ട്. രണ്ടര വയസ് മുതൽ അമ്മയ്ക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്നു. രണ്ടരക്കൊല്ലമായി തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം അതുൽ ആശാന് കീഴിൽ കഥകളി അഭ്യസിക്കുന്നുണ്ട്. മുമ്പ് ഗ്രൂപ്പ് ഐറ്റങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും ഇക്കൊല്ലമാണ് സിംഗിൾ ഐറ്റവുമായി സ്റ്റേറ്റിലെത്തുന്നത്.
കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സ്റ്റേജിൽ കയറണമെന്ന വാശിയിലായിരുന്നു ഗൗരി നന്ദന. പ്രാഥമിക ചികിത്സ നൽകിയാണ് വഞ്ചിയൂർ സ്കൂളിലെ രണ്ടാം മത്സരവേദിയിലേക്ക് പോയത്. അമ്മ പഠിച്ച മ്യൂസിക് കോളേജിൽ വയലിൽ മെയിൻ എടുത്ത് പഠിക്കണമെന്നാണ് ഗൗരി നന്ദനയുടെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]