വാഷിംഗ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഫ്ലോറിഡയിലെ പാംബീച്ചിലുള്ള ട്രംപിന്റെ വസതിയിലെത്തിയായിരുന്നു മെലോനിയുടെ കൂടിക്കാഴ്ച. ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് മെലോനി പറഞ്ഞു. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു മെലോനിയുടെ സന്ദർശനം. മെലോനിയുമായുള്ള ചിത്രങ്ങൾ ട്രംപ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.
കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാനിൽ തടവിലാക്കപ്പെട്ട ഇറ്റാലിയൻ മാദ്ധ്യമ പ്രവർത്തക സിസിലിയ സലാ ഇരുവരുടെയും ചർച്ചയിൽ വിഷയമായെന്നാണ് സൂചന. ട്രംപിന്റെ ആരാധിക കൂടിയാണ് തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലിയുടെ നേതാവായ മെലോനി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ ലോകനേതാക്കളിൽ ഒരാളാണ് മെലോനി. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ നേരത്തെ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]