

കരിയാർ സ്പിൽവേയുടെ ഷട്ടർ അടച്ചില്ല: നെൽകൃഷിക്ക് പ്രതിസന്ധിയായി ഓരുവെള്ളം: അഖിലേന്ത്യ കിസാൻ സഭ മൈനർ ഇറിഗേഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി
സ്വന്തം ലേഖകൻ
വൈക്കം: ഓരുവെള്ളം തടയുന്നതിനുള്ള മുട്ടിടുന്നതിനും കരിയാർ സ്പിൽവേയുടെ ഷട്ടർ അടക്കുന്നതിനും മൈനർ ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ നെൽകൃഷി പ്രതിസന്ധിയിലായി. ഇക്കാര്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട്അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം മൈനർ ഇറിഗേഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
അഖിലേന്ത്യ കിസാൻ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.എൻ. ദാസപ്പൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു.
തോട്ടുവക്കത്തെ ഓരുമുട്ടിന് രണ്ടു ലക്ഷവും വടയാർ മുട്ടുങ്കലിലെ ഓരുമുട്ടു സ്ഥാപിക്കാൻ മൈനർ ഇറിഗേഷൻ നാലു ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കൂലിച്ചെലവിൽ വന്ന വർധനവും മുട്ടു സ്ഥാപിക്കാനായി താഴ…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
[2:15 am, 06/01/2024] [email protected]: ഓരുമുട്ടു സ്ഥാപിക്കുന്നതായിരുന്നു പതിവ്. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽ ഓരുമുട്ട് പൂർത്തിയായി. ടി വി പുരത്ത് ഓരുമുട്ടിടീൽ പൂർത്തിയായി വരുന്നു. കരിയാറിലും തോട്ടുവക്കത്തും ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനാൽ ഓരുവെള്ളം കയറുകയാണ്. മാർച്ചിനുംധർണയ്ക്കും അഖിലേന്ത്യ കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു, പി.സോമൻപിള്ള, സുന്ദരൻവെച്ചൂർ, ആർ. സന്തോഷ്,പി.ജി.ബേബി, കെ.സി.ഗോപാലകൃഷ്ണൻനായർ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]